ലോക ഹൃദയദിനത്തോടനുബന്ധിച്ച്  കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കായി  ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ബോഡി മാസ് ഇന്‍ഡക്‌സ്, ഹീമോഗ്ലോബിന്‍ എന്നിവ പരിശോധിച്ചു. പോഷകാഹാര പ്രദര്‍ശനത്തില്‍ ഭക്ഷണക്രമത്തില്‍ ദിവസേന ഉള്‍പ്പെടുത്തേണ്ടവയും മാതൃകാപരമായി കഴിക്കേണ്ടവയുമായ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡിഎംഒ ഡോ. കെ കെ രാജാറാം, അഡീ. ഡിഎംഒ ഡോ. രാജേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്സിന്‍, ആരോഗ്യകേരളം ഡി ആന്‍ഡ് സി സി. ദിവ്യ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.