ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്, കക്കഞ്ചേരിയിൽ ജനകീയാരോഗ്യ കേന്ദ്രം കെ എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 55.5ലക്ഷം NHM ഫണ്ടും 6 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തു ഫണ്ടും ചേർത്ത് 61.50 രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. ഇമ്മ്യൂണൈശേഷൻ റൂം, ക്ലീനിക്ക് റൂം, ഓഫീസ് റൂം, IUD റൂം, വിശ്രമമുറി, മീറ്റിങ്ങ് ഹാൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.1 86 ച മീ. വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് വർക്ക് പൂർത്തീകരിച്ചത്.
പ്രസിഡണ്ട് സി.അജിത ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അസി. എൻജിനിയർ ഷീജ സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രിക പൂമഠം, കെ ടി . സുകുമാരൻ, സുജാത നമ്പൂതിരി, രേഖ കടവത്ത് കണ്ടി, നജീബ് എടത്തിൽ, ദിവാകരൻ ഉള്ളിയേരി, ശശി ആന വാതിൽ, ബാബു ആനവാതിൽ, ഡോ. വിൻസെൻ്റ് (MO) , കെ കെ. സത്യൻ, മണി പുനത്തിൽ എന്നിവർ ആശംസയർപ്പിച്ചു.
എ,കെ. ലിനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.