കോഴിക്കോട് : നഗരമധ്യത്തില് നടുറോഡില് പതിനേഴുകാരിയായ വിദ്യാര്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില് വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശി ശശിധരന് ഷേണായിയാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോള് പ്രതി ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തില് സ്പര്ശിച്ചുവെന്നാണ് പെണ്കുട്ടിയുടെ പരാതി. തുടര്ന്ന് പെണ്കുട്ടി തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനില് പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില് നടന്ന അന്വേഷണത്തിനൊടുവില് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര് ചെയ്തതായി നടക്കാവ് പൊലീസ് അറിയിച്ചു.
Latest from Local News
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ
അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ്







