കൊയിലാണ്ടി: കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ കടയിൽ നിന്നും ലഭിച്ച സ്വർണാഭരണം തിരിച്ചു കൊടുത്തത്. കൊരയങ്ങാട് തെരുവിലെ ഇ കെ. രമേശൻന്റെതായിരുന്നു സ്വർണ്ണ ചെയിൻ. കടയിൽ ടയറിന് കാറ്റടിക്കാൻ വന്നപ്പോൾ നഷ്ടപ്പെട്ടതായിരുന്നു. ചെയിൻ നഷ്ടപ്പെട്ടതറിയാതെ ബൈക്കിൽ പോയതിനു ശേഷം തിരുവമ്പാടിയിലെത്തിയപ്പോഴാണ് ചെയിൻ നഷ്ടപെട്ടതറിഞ്ഞത്. തുടർന്ന് അന്വേഷണം നടത്തി. കിട്ടുമെന്ന പ്രതീക്ഷ നഷ്ടപെട്ടു. ഒടുവിൽ ടയർ കടയിൽ വീണ്ടും എത്തിയപ്പോഴാണ് ഇദ്ദേഹം ചെയിനുമായി ഉടമസ്ഥനെ കാത്തിരിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് രമേശന് കൈമാറുകയായിരുന്നു. കൃഷ്ണേട്ടന്റെ ഈ സൽപ്രവൃത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.
Latest from Uncategorized
മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമാനുസൃതമല്ലാത്ത വല/പെലാജിക് നെറ്റ് ഉപയോഗിച്ചും ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി. പിങ്ക് വിഭാഗത്തിൽ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ







