എല്‍പിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നു

എല്‍പിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ തൃപ്തരല്ലെങ്കില്‍ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം.
മൊബൈല്‍ നമ്പർ പോർട്ടു ചെയ്യുന്നതിന് സമാനമായാണ് എല്‍പിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളില്‍ നിന്നും ഉപഭോക്താക്കളില്‍നിന്നും അഭിപ്രായങ്ങള്‍ തേടി. അഭിപ്രായങ്ങള്‍ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എല്‍പിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവല്‍കരിക്കും.

2013ല്‍ 13 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ എല്‍പിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. പിന്നീട് ഈ സംവിധാനം 2014 ല്‍ 480 ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇനി എളുപ്പത്തില്‍ ഇഷ്ടമുള്ള കമ്പനിയിലേക്ക് കണക്ഷന്‍ മാറ്റാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025 സാമ്പ ത്തിക വർഷത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 32 കോടിയിലധികം ഗ്യാസ് കണക്ഷനാണ് ഉള്ളത്. എന്നാല്‍ പ്രതിവർഷം 17 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത് വരുന്നത്. ഇതില്‍ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസങ്ങളും സംബന്ധിച്ചതാണ്. ചില പ്രദേശങ്ങളില്‍ സിലിണ്ടർ റീ ഫില്‍ ചെയ്യുന്നതിന് ആഴ്ചകളോളം കാത്തിരിക്കണമെന്ന അവസ്ഥയാണെന്നും പിഎൻജിആർബി വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ക്ഷീര കർഷക അവാർഡിൻ്റെ നിറവിൽ ദീപുവും കീർത്തി റാണിയും; വനിതാ വിഭാഗത്തിലും, യുവവിഭാഗത്തിലും പുരസ്‌കാരം കൂരാച്ചുണ്ട് സ്വദേശികൾക്ക്

Next Story

കീഴരിയൂർ മണ്ണാടിമ്മൽ പെണ്ണൂട്ടി അന്തരിച്ചു

Latest from Main News

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് കുത്തേറ്റു

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ   *.മെഡിസിൻ വിഭാഗം* *ഡോ.ജയചന്ദ്രൻ* *സർജറിവിഭാഗം* *ഡോ രാജൻ കുമാർ*

2025 ഒക്ടോബർ മാസത്തിൽ നിങ്ങൾക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സാമാന്യ ജ്യോതിഷ ഫലം

2025 ഒക്ടോബര്‍ മാസം ജന്മാദി ദ്വാദശ ഭാവങ്ങളില്‍ സൂര്യാദികളായ നവഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലങ്ങള്‍. 2026 ഒക്ടോബര്‍