ഇന്ത്യയുടെ ഭാവി പ്രതീക്ഷ യുവജനങ്ങളിൽ – ആകാർ പട്ടേൽ

/

പേരാമ്പ്ര: പുറമേയ്ക്ക് ശുഭകരമെന്ന് തോന്നിപ്പിക്കാൻ ശ്രമം നടക്കുമ്പോഴും ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒട്ടും ഹിതകരമല്ലാത്ത ഭാവിയെയാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ചെയർമാനും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ ആകാർ പട്ടേൽ അഭിപ്രായപ്പെട്ടു. തികഞ്ഞ വ്യാജങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വാർത്തകളുമാണ് വസ്തുതകൾ എന്ന മട്ടിൽ പലപ്പോഴും നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ വ്യാജങ്ങളെ പ്രതിരോധിക്കുകയും  രാജ്യത്തിൻ്റെ ഉത്തമഭാവിക്കുവേണ്ടി പ്രവർത്തിക്കുകയുമാണ് യുവജനങ്ങളുടെ കർത്തവ്യമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗവും അസറ്റ് പേരാമ്പ്രയും സംയുക്തമായി സംഘടിപ്പിച്ച എജുക്കേഷൻ കോൺക്ലേവ് ഡിഗ്നിറ്റി കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം, അസറ്റ് ജന. സെകട്ടറി നസീർ നൊച്ചാട്, കോളജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ ടി. അബ്ദുസ്സലാം, പി.ടി.എ. വൈസ് പ്രസിഡൻ്റ് ബഷീർ എം.സി, വൃന്ദ .എം , പി.ടി.ഇബ്രാഹിം, അബ്ദുൽ കരീം, അഷ്റഫ് തൂണേരി, ആർ. പ്രഷീബ, വേണു, കെ.വി. മുഹമ്മദ് ഷംസീർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.

Previous Story

കലയുടെ നിറച്ചെരിവിന് തുടക്കമിട്ട് ; പേരാമ്പ്ര ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം

Next Story

മൂടാടി വെള്ളറക്കാട് തെരുവിലെ മീത്തലെകണ്ടി കല്യാണി അന്തരിച്ചു

Latest from Local News

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00