ഒരാഴ്ച നീണ്ടു നിന്ന ബധിര വാരാചരണത്തിൻ്റെ സമാപനം. 22 മുതൽ 28 വരെ കോഴിക്കോട് ജില്ലാ ബധിര അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തിയ ബധിര വാരാചരണത്തിൻ്റെ സമാപന സമ്മേളനം കേന്ദ്ര ഭിന്നശേഷി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പസിറ്റ് റീജീയണൽ സെൻ്റർ ഡയരക്ടർ ഡോ കെ എൻ റോഷൻ ബിജോലി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഉമേഷ് കുമാർ മുഖ്യ പ്രഭാഷണവും സമ്മാന ദാനവും നടത്തി. വിവിധ സെഷനുകളിലായി ജർമൻ ഗ്ലോബൽ ഫൗണ്ടേഷൻ ഡയരക്ടർ എസ് വിനയ്, എണേബിൾ ഇന്ത്യ ഡയരക്ടർ തുഷാർ വാനി എന്നിവർ ബാധിരർക്കായി പ്രത്യേക ക്ലാസുകൾ നടത്തി. തുടർന്ന് ബാധിതരുടെ കുടുംബ സംഗമവും സൈൻ ലാംഗ്വേജ് ഡ്രാമയും നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് വി എ യൂസഫ് അധ്യക്ഷത വഹിച്ചു. പി പി നൗഷാദ് സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു. കെ റഫീക്ക്, പി കെ ലോറൻസ്, പി ഷബീർ, കെഎ വി ഷിബി, ഹസീന ടി എ, ആയിഷ വസ്‌ന അൻവർ, സമാൽ പ്രശാന്ത, കെ സരിത, അബ്ദുൽ അലി, കെ വി റബിത കെ കെ ഉണ്ണികൃഷ്ണൻ, ശ്യാംജിത് എന്നിവർ സംസാരിച്ചു.
Latest from Local News
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 16ാ മത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ ഫിബ്രവരി 01 വരെ
കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20







