നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നവംബർ 4 മുതൽ 7 വരെ നടക്കുന്ന കലോത്സവത്തിനായുള്ള ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സജീവൻ മക്കാട് ലോഗോ ഏറ്റുവാങ്ങി. മുഹമ്മത് ഷാഫി ചേനോളിയാണ് ലോഗോ ഡിസൈൻ ചെയ്തത്.
പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ, പ്രിൻസിപ്പാൾ ശ്യാമിലി ഇ.കെ., പിടിഎ പ്രസിഡണ്ട് സത്യൻ കെ.പി., വൈ. പ്രസി, കെ.ടി.കെ. റഷീദ്, എസ്.എം.സി. ചെയർമാൻ വിനോദ് കുമാർ, സിറാജ് പി.സി., ഷീന പി.പി., ഇല്ലത്ത് പ്രകാശൻ, എൻ.കെ. സാലിം, സജീഷ്, സുരേഷ് വാഴോത്ത്, അനിത പി., മുസ്തഫ പാലോളി, ശരത്ത് കിഴക്കേടത്ത്, രാമചന്ദ്രൻ മാസ്റ്റർ, സദാനന്ദൻ ഗോർണിക്ക എന്നിവർ സംസാരിച്ചു.റഹ്മത്ത് ടീച്ചർ സ്വാഗതവും ഷാമിൽ കെ.എം. നന്ദിയും രേഖപ്പെടുത്തി.