അരിക്കുളം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തിൽ സർക്കാറിൻ്റെ ജലമാണ് ജീവൻ എന്ന കാമ്പയിനിൻ്റെ ഭാഗമായി കെ പി എം. എസ്. എം ഹയർ സെക്കൻണ്ടറി സ്കൂളിൽ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ പൊതുകിണറുകൾ , സ്ഥാപന കിണറുകൾ സ്വകാര്യ കിണറുകൾ എന്നിവിടങ്ങളിൽ നിന്നും സ്കൂളിലെ എൻ.എസ് എസ് വൊളണ്ടിയർമാർ ജലം ശേഖരിച്ചാണ് സ്കൂളിലെ പ്രാഥമിക ജലഗുണനിലവാര ലാബിൽ നിന്നും രസതന്ത്ര അധ്യാപിക നജ്മ ആർ.കെ യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൻ വി ഉദ്ഘാടനം ചെയ്തു.അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഷഫീഖ് അലി അദ്ധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പുഷ്പവല്ലി ടി.പി ദിവ്യ ഡി എസ് , രേഖ ഏ എം ഷാജി കെ ദിലീപ് എം.എസ് സീന കെ.കെ എന്നിവർ സംസാരിച്ചു. എൻഎസ്എസ് വെളണ്ടിയർ ലീഡർ അഭിരാം ശശി നന്ദി അറിയിച്ചു.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







