ആർട്ട് ഓഫ് ലിവിങ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരിതെളിഞ്ഞു

കൊയിലാണ്ടി: ആർട്ട് ഓഫ് ലിവിങ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് തിരിതെളിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ പി. അധ്യക്ഷതവഹിച്ചു ബ്രഹ്മചാരി ചിദാനന്ദജി ആശംസ നേർന്നു. നേരത്തെ ആശ്രമം അഡ്മിനിസ്ട്രേറ്റർ പി.എസ്. അനീഷ് സ്വാഗതവും കൺവീനർ രമേശൻ കെ.പി. നന്ദിയും പറഞ്ഞു. ബ്രഹ്മചാരി ചിത്പ്രകാശജിയുടെ കാർമികത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഹോമാദി കർമങ്ങളും ഭംഗിയായി നടന്നു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിലെ പ്രതിനിധികളും പങ്കെടുത്തു. വൈകിട്ട് നടന്ന കലാപരിപാടികൾ പരിപാടിക്ക് മിഴിവേകി. ജിന്നേഷും സുമേരു ഗായകൻ റെജി സദാനന്ദനും കാവ്യാ ദാസും ചേർന്ന് ഒരുക്കിയ സത്സംഗും പരിപാടിക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published.