സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ (83) അന്തരിച്ചു. മാടായി ഗവ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. പി കെ സുധീർ മകനാണ്. മരുമകൾ – ധന്യ സുധീർ. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ഇ നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്. പൊതു ദർശനം ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ. സംസ്കാരം തിങ്കൾ രാവിലെ പത്തിന്.

Leave a Reply

Your email address will not be published.