കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കുറുവങ്ങാട് വാർഡ് 25 ൽ ചാമരിക്കുന്നുമ്മൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിന് ഭീഷണിയാകുന്നു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തലപോയ ഉണങ്ങിയ തെങ്ങ് ഇലട്രിക്ക് ലൈനിലേക്ക് ചരിഞ്ഞ് കിടക്കുകയാണ്. ഇത് ലൈനിലേക്ക് വീണാൻ അപകടമാണ്. കൊയിലാണ്ടി കെ എസ് ഇ ബി ഓഫിസിലും മുനിസിപ്പാലിറ്റിയിലും പരിസരവാസി പരാതി നൽകിയിട്ടുണ്ട്. കുറുവങ്ങാട് മാവിൻ ചുവടിൽ മരം ഇലട്രിക് ലൈനിൽ വീണ് വീട്ടമ്മ മരിച്ചത് അടുത്തിടെയാണ്.
