കുറ്റ വിചാരണ ജാഥ സമാപിച്ചു

കീഴരിയൂർ – ഗ്രാമ പഞ്ചായത്തിന്റെ വികസന വിരുദ്ധനയവും ഭരണ പരാജയങ്ങളും ജനസമക്ഷം സമർപ്പിച്ചകൊണ്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുറ്റപത്ര വിചാരണ ജാഥ കീഴരിയൂർ സെന്ററിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെകട്ടറി റഷീദ് വെങ്ങളം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി . എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് ചെറുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ, ഇടത്തിൽ ശിവൻ, കെ. എം സുരേഷ് ബാബു, ഇ രാമചന്ദ്രൻ റസാക്ക് കെ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.