അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ അഡ്വ:സച്ചിൻ ദേവ് എം എൽ എ യുടെ പ്രത്യേക വികസന നിധി 20 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച കളത്തുംകണ്ടി – മേടക്കര വരയാലിൽ കനാൽ റോഡ് അഡ്വ: സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.ഇറിഗേഷൻ വകുപ്പ് അസി: എൻജിനിയർ സുനിൽ കുമാർ ടി.കെ.റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ, ശകുന്തള കുനിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദു മഠത്തിൽ സ്വാഗതവും രാധാകൃഷ്ണൻ മേടക്കര നന്ദിയും പറഞ്ഞു.