കീഴരിയൂർ- മൂന്ന് പതിറ്റാണ്ടുകാലമായി കീഴരിയൂരിന്റെ വികസന മുരടിപ്പിന് കാരണം ഇടതു ഭരണമാണെന്നും അതിന് മാറ്റം വരാൻ ഭരണമാറ്റം അനിവാര്യമാണെന്നും ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുറ്റപത്രവിചാരണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു ഡി.എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജ മണ്ഡലം വൈസ് പ്രസിഡണ്ട് മൂസ്സ കൊത്തമ്പ്ര, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർ കെ.സി രാജൻ, ജെ.എസ് എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, ടി.കെ ഗോപാലൻ, കെ.കെ ദാസൻ, റസാക്ക് കുന്നുമ്മൽ, ചുക്കോത്ത് ബാലൻ നായർ, പാറോളി ശശി എം.എം രമേശൻ, ബി ഉണ്ണികൃഷ്ണൻ, എ മൊയ്തീൻ സംസാരിച്ചു.
