തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് റാലി; തിരക്കിൽ 30 മരണം, 10 പേർ അതീവ ഗുരുതരാവസ്ഥയിൽ

/

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 30 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. 

സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Next Story

പ്രകാശപൂരിതമാവാൻ കോഴിക്കോട്; 5000 എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കം

Latest from Local News

കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടന സത്യപാലൻ മാസ്റ്ററെ ആദരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20 തീയതികളിൽ കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന്

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ അന്തരിച്ചു

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ