കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്ക്

കൊയിലാണ്ടി: കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ഹോളി മാതാ ബസ് കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു. ടിപ്പറിലിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. മതിലിനോട് ചേർന്ന് നിർത്തിയിട്ട ഒമ്നി വാനും ബസിടിടിച്ച് തകർത്ത നിലയിലാണ്. ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാതഗതം തടസപ്പെട്ടു. 1.20 ഓടെയാണ് സംഭവം.

Leave a Reply

Your email address will not be published.