പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കെ എസ് യു എം എസ് എഫ് സംഖ്യത്തിന് യൂണിയൻ ലഭിച്ചതിന്റെ ഭാഗമായി വിജയികൾക്ക് അനുമോദനവും ആഹ്ലാദ പ്രകടനവും നടത്തി. യുഡി എസ് എഫ് പാനലിൽ വൈസ് ചെയർപേഴ്സൺ : ദീക്ഷിത സുനീഷ്, ജനറൽ സെക്രട്ടറി : മുഹമ്മദ് ഹനാൻ, ജോയിന്റ് സെക്രട്ടറി : റൈഷ ഫാത്തിമ, സാഹിത്യ ക്ലബ് സെക്രട്ടറി : മുഹമ്മദ് നിഹാൽ ടി. കെ, ജോയിന്റ് ആർട്സ് ക്ലബ് സെക്രട്ടറി : അലോണ സതീഷ്, സ്പോർട്സ് ക്ലബ് സെക്രട്ടറി : ലെൻഷൻ പി. കെ എന്നിവരാണ് വിജയിച്ചത്.
പൊയിൽക്കാവ് സ്കൂൾ മൈതാനത്തു നിന്ന് പ്രവർത്തകർ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടെ പൊയിൽക്കാവ് ടൗണിലേക്ക് പ്രകടനമായി വന്നു. യു.ഡി.എഫ് നേതാക്കളായ പ്രമോദ് വിപി, സാദിക്ക് ടി വി, മനോജ് യു വി, റഷീദ്, സി വി അഖിൽ, ശശിധരൻ, നിഖിൽ, ബിനീഷ്ലാൽ എന്നിവർ പ്രവർത്തകർക്ക് ഹാരാർപ്പണം നടത്തി.
യു.ഡി.എസ്.എഫ് നേതാക്കളായ അഭിനവ് കണക്കശ്ശേരി, മുബഷിർ പി ആർ, അഭിനവ് എസ് ആർ, സഹദ് മാടാക്കര, ശ്രീനന്ദ്, ഷാക്കിർ, നിഹാൽ വി. എം വിഷ്ണു, അർജുൻ, ഷഫാത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.