മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് കോഴിക്കോട് സ്വദേശികൾക്ക് പരിക്ക്

മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.