പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം ലക്ഷ്യമിടുന്നത് പഞ്ചാബിനൊപ്പമെത്താന്‍ -മന്ത്രി ചിഞ്ചുറാണി; ജില്ലാ ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു

പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് പഞ്ചാബിനൊപ്പമെത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായി വെറ്ററിനറി രംഗത്ത് ഇ-സംവിധാനത്തിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് വായ്പയില്‍ പത്ത് പശുക്കളെ വരെ വാങ്ങുന്ന ക്ഷീര കര്‍ഷകരുടെ പലിശ വിഹിതം സര്‍ക്കാര്‍ അടക്കുന്ന പദ്ധതി നടപ്പാക്കും. ഈയിനത്തില്‍ ഒരു കര്‍ഷകന്റെ മൂന്നു ലക്ഷം രൂപ വരെയുള്ള പലിശ സര്‍ക്കാര്‍ അടക്കും. ലക്ഷക്കണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. മില്‍മയിലെ തസ്തികകളില്‍ ക്ഷീര കര്‍ഷകരുടെ മക്കളെ പരിഗണിക്കാന്‍ ഉത്തരവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാല്‍ ഉല്‍പ്പാദനത്തില്‍ കേരളത്തിലെ മൂന്ന് മേഖല പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ചത് മലബാര്‍ മേഖലയില്‍നിന്നാണെന്നും ആ ലാഭത്തിന്റെ 85 ശതമാനം ക്ഷീര സംഘങ്ങള്‍ വഴി ആനുകൂല്യമായി നല്‍കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രന്നസ, കേരള കോ-ഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ഡയറക്ടര്‍ പി ശ്രീനിവാസന്‍, കൊഴുക്കല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കെ കെ അനിത, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, ക്ഷീര കര്‍ഷക പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോസുരക്ഷാ ക്യാമ്പ്, ഡെയറി എക്സ്പോ, സഹകരണ ശില്‍പശാല, ആത്മ കിസാന്‍ ഗോഷ്ഠി, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡെയറി ക്വിസ്, കലാസന്ധ്യ, നാട്ടിലെ ശാസ്ത്രം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലെയ്ക്ക സഞ്ചരിച്ചത് സ്ഫൂട്ട്നിക്കിൽ

Next Story

ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ വനിതകൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നടത്തി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ