കേരളത്തിൽ മഴ കനക്കും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഇത് വടക്കൻ ആന്ധ്ര–തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

     കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.