സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ; വിദ്യാഭ്യാസ മന്ത്രി

ആലപ്പുഴ : സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.

            പരാതി രഹിതമായ കലോത്സവമാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്വർണ്ണക്കപ്പ് തൃശൂരിലായതിനാൽ, ഘോഷയാത്ര തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് തൃശൂരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. സ്കൂൾ കായികമേള ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കും. കളരിപ്പയറ്റ് മത്സരവും പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

         കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണെന്നും നിരവധി അപേക്ഷകൾ വന്നതിനാൽ വിഷയത്തിൽ പുനഃപരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട്, പത്ത് വർഷം ജോലി ചെയ്ത ശേഷം അധ്യാപകരെ പിരിച്ചുവിടുന്നത് അനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആധാറിന് പകരം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ മറ്റ് രേഖകൾ പരിഗണിക്കാനാകുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ വനിതകൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നടത്തി

Next Story

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ

പി.എം.ശ്രീ ധൃതി കാണിച്ചത് ആശങ്കാജനകം -എം.ജി.എം

കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ