ലോക വിനോദസഞ്ചാര ദിനം നാളെ – സഞ്ചാരികളേ‍ ഇതിലേ… ഇതിലേ… കൂരാച്ചുണ്ട് വിളിക്കുന്നു

പ്രകൃതിയുടെ വരദാനമായ കൂരാച്ചുണ്ടിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ മാടി വിളിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവ മേഖലകളിൽ ഒന്നായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അംഗീകരിച്ച മലബാറിന്റെ ഊട്ടി എന്ന് വിളിപ്പേരുള്ള കക്കയം, തേക്കടിയെന്ന് അറിയപ്പെടുന്ന കരിയാത്തുംപാറയും തോണിക്കടവും, കൂരാച്ചുണ്ടിലെ ഹിൽ സ്റ്റേഷനായ നമ്പികുളം, ഒപ്പം സമീപ പഞ്ചായത്തുകളിലായുള്ള മുത്താച്ചിപ്പാറയും, വയലടയും, മുള്ളൻകുന്നും, പെരുവണ്ണാമൂഴിയും, ജാനകിക്കാടും. മലയാേരത്ത് അനുദിനം വികസിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക നീളുകയാണ്.

കക്കയം

പ്രകൃതി എഴുതിയ മനോഹരമായ ഒരു കവിത പോലെയാണ് കക്കയം. ഒഴുകുന്ന പുഴയും ഇരുണ്ട കാടുകളും മലയിറങ്ങിയ കോടയും പുണർന്നു പോകുന്ന ചാറ്റൽമഴയും വലിയ മനോഹാരിത സമ്മാനിക്കുന്നുണ്ട് കക്കയത്തിന്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇവിടം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിർപ്പിക്കും. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽനിന്ന് വനമേഖലയിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച – ഡാമാണ് കക്കയത്തുള്ളത്. ഇവിടെ ഹൈഡൽ ടൂറിസം ആഭിമുഖ്യത്തിൽ സ്പീഡ് ബോട്ട് സർവീസുമുണ്ട്. കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം.

തോണിക്കടവ്

മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസം പദ്ധതി. കുന്നിൻമുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടിൽനിന്ന് കക്കയത്തേക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ തോണിക്കടവിലെത്താം.

കരിയാത്തുംപാറ

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിത കാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി എന്നും വിളിക്കാറുണ്ട്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും ആകർഷണം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ.

നമ്പികുളം

പ്രകൃതിയുടെ തനതായ ഭംഗി കൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന നമ്പികുളം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മേഘങ്ങൾക്ക് മുകളിലെന്ന പോലെ തലയുയർത്തി നിൽക്കുന്ന തുരുത്തമലയുടെ മുകളിൽ വയലിന് സമാനമായ രീതിയിലുള്ള പ്രദേശമാണ് നമ്പികുളം. തണുത്ത കാറ്റും പ്രകൃതിയുടെ മാസ്‌മരിക സൗന്ദര്യവും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് കൂരാച്ചുണ്ട്, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയായ നമ്പികുളം, പശ്ചിമഘട്ടത്തിലെ മർമ്മപ്രധാനമായ പരിസ്ഥിതി സംരക്ഷണ മേഖലയാണിവിടം. നമ്പികുളം ഹിൽടോപ്പിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. ഇവിടെ നിന്ന് നോക്കിയാൽ കാപ്പാട് ബീച്ച്, വെള്ളിയാംകല്ല്, ധർമ്മടം തുരുത്ത്, വയനാടൻ മലനിരകൾ തുടങ്ങിയ പ്രദേശങ്ങളും വിശാലമായ പാടശേഖരങ്ങളും ജലാശയങ്ങളുമെല്ലാം കാണാൻ സാധിക്കും.

മുത്താച്ചിപ്പാറ

സാഹസികതയും, പ്രകൃതിഭംഗിയും ഒരേ പോലെ ഇഷ്ടപ്പെടുന്നവരുടെ മനം കവരുന്നതാണ് കായണ്ണ പഞ്ചായത്തിലെ മുത്താച്ചിപ്പാറ അഥവാ മുത്തശ്ശിപ്പാറ. കരികണ്ടൻപാറ-ഊളേരി റോഡിലാണ് ഈ പ്രദേശം. പാറക്കൂട്ടങ്ങൾ ചവിട്ടികയറി വേണം മുകളിലെത്താൻ. കുറച്ച് സാഹസികതയും അതിലേറെ ത്രില്ലിങ്ങുമാണ് മലകയറ്റം. മുകളിലെത്തുമ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ട് പോകുന്ന തരത്തിലുള്ള ചുറ്റും പരന്ന് കിടക്കുന്ന പാറകളും, അതിമനോഹര കാഴ്‌ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.

കോഴിക്കോട് – ബാലുശ്ശേരി – കൂട്ടാലിട – കോളനിമുക്ക് – ഊളേരി- മുത്താച്ചിപ്പാറയിലെത്താം.

Leave a Reply

Your email address will not be published.

Previous Story

മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് സംവരണം ഏർപ്പെടുത്താൻ അനുമതി നൽകി സർക്കാർ

Next Story

ചിറക്കൽക്കാവ് ശ്രീ ചാമുണ്ഡേശരീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി അംഗങ്ങൾ നൃത്തനൃത്യങ്ങളും ഗാനമേളയും അവതരിപ്പിച്ചു

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ