തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പ് മാറ്റി. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിയത്. ഒക്ടോബർ 4ന് ആയിരിക്കും നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വിൽപ്പന പൂർത്തിയാകാത്തതിനാൽ ആണ് മാറ്റം എന്നാണ് അറിയിച്ചിരിക്കുന്നത്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റ് പൂർത്തിയാക്കാൻ ആയിട്ടില്ല. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും.