കൊയിലാണ്ടി:കൊയിലാണ്ടി നഗരത്തിലെ മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഏതാണ്ട് 60 വയസ് പ്രായം തോന്നുന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ കൊയിലാണ്ടി ടൗണില്‍ കണ്ടതായി പരിസരവാസികള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൊയിലാണ്ടി മാര്‍ക്കറ്റിനു സമീപത്തെ പഴയ കെട്ടിടത്തിൽ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ട് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
