സിയസ്കൊ സപ്തതി ആഘോഷത്തിൻ്റ ഭാഗമായി നടപ്പിലാക്കുന്ന ‘ആർദ്രം’ പദ്ധതിക്ക് (നാളെ) ശനിയാഴ്ച ഔദ്യോഗിക തുടക്കമാകും

കോഴിക്കോട് :സിയസ്കൊ സപ്തതി ആഘോഷത്തിൻ്റ ഭാഗമായി നടപ്പിലാക്കുന്ന ‘ആർദ്രം’ പദ്ധതിക്ക് ശനിയാഴ്ച ഔദ്യോഗിക തുടക്കമാകും. എഴുപത് കുടുംബങ്ങൾക്ക് ശൗച്യാലയവും കുഴൽ കിണറും നിർമ്മിച്ച് നൽകുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ ഹാരിസ് ബീരാൻ എം.പി നിർവ്വഹിക്കും.
വൈകിട്ട് 4 മണിക്ക് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് എന്നിവർ ‘വിശിഷ്ടാതിഥികളാകും. കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, പി മുഹസീന, എം.എസ്.എസ് സ്റ്റേറ്റ് ജനറൽ സിക്രട്ടറി എഞ്ചി.പി.മമ്മദ് കോയ, വ്യാപാര പ്രമുഖൻ സി.എ.ഉമ്മർകോയ, പ്രവാസി വ്യവസായി ആദം ഒജി, മലബാർ ചേംബർ ശ്യാം സുന്ദർ ഏറാടി എന്നിവർ പ്രസംഗിക്കും.

ആർദ്രം പദ്ധതി ചെയർമാൻ പി.കെ.വി അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ, സെക്രട്ടറിമാരായ സി.പി.എം. സഈദ് അഹമ്മദ്, പി .വി.മുഹമ്മദ് യൂനുസ്, കൺവീനർ ആദം കാതിരിയകത്ത് എന്നിവർ നേതൃത്വം നൽകും. സിയസ്കോ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് തറയിടൽ കർമ്മം നിർവ്വഹിക്കുന്നുണ്ട്. അഭയം പദ്ധതിയിലൂടെ നഗരത്തിൽ 16 വീടുകൾക്കായി ഇതിനകം തറയിടൽ നടത്തി. 17ാം മത്തെ വീടിൻ്റ തറയിടൽ കർമ്മം സെപ്റ്റംബർ 28 ന് ഞായറാഴ്ച രാവിലെ 9 ന് സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി ഇ ഒ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ നിർവ്വഹിക്കുമെന്നും പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയോജന ക്ഷേമത്തിന് മികച്ച മാതൃക: പുരസ്‌കാര നിറവില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത്

Next Story

സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ പോഗ്രാം ഞായറാഴ്ച

Latest from Local News

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഗാന്ധിജിയുടെ അർധകായ പ്രതിമഅനാച്ഛാദനം ചെയ്തു

കോഴിക്കോട് : കോഴിക്കോട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അനാച്ഛാദനം

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം

വയോജനങ്ങളുടെ യാത്രാ ഇളവുകൾ പുന:സ്ഥാപിക്കണം; കെ.എസ്.എസ്. പി. യു

.കൊയിലാണ്ടി :വയോജനങ്ങൾക്കുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും സ്ത്രീകൾക്കുണ്ടായിരുന്ന പ്രത്യേക യാത്രാ ഇളവുകളും പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് യുണിയൻ പന്തലായനി ബ്ലോക്ക്

കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

മേപ്പയ്യൂർ : കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ.