കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് 112-ന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. എൻ.എസ്.എസ് ഫ്ലാഗ് ഹോസ്റ്റിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ നിർവഹിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത് പി.കെ. “ജീവിതോത്സവം”-ലോഗോ പ്രകാശനം നടത്തി.
എൻ.എസ്.എസ് ഒന്നാം വർഷ ലീഡർ ഫാത്തിമ ജസ സ്വാഗതം പറഞ്ഞു . എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി അധ്യാപികയുമായ ദീപ്തി ഇ.പി അധ്യക്ഷം വഹിച്ചു. പ്രോഗ്രാമിൽ ഹയർസെക്കൻഡറി അധ്യാപകനായ അജേഷ്, രണ്ടാം വർഷ ലീഡർമാരായ ഷഹബാസ്, അഫ്ഷാൻ എന്നിവർ സംസാരിച്ചു. ഒന്നാം വർഷ എൻ.എസ്.എസ് നേതാവ് അശ്വിൻ കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും ഗാനങ്ങളും അരങ്ങേറി. ചടങ്ങ് എൻ.എസ്.എസ് യൂണിറ്റിന്റെ മികച്ച നേതൃത്വത്തിൽ ഭംഗിയായി നടന്നു. എൻ.എസ്.എസ് വളണ്ടിയർമാരുടെ പൂർണ്ണ സാന്നിധ്യം പരിപാടി മനോഹരമാക്കി.