കോഴിക്കോട് :കുറ്റ്യാടിയിൽ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടിൽ മണിയൂർ സ്വദേശികളായ ഹിരൺ – ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കുഞ്ഞിന് വീട്ടിൽ വച്ച് മരുന്ന് നൽകി. പിന്നാലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.