മൂടാടി : നന്തി ചെങ്ങോട്ട് കാവ് ബൈപാസ് കടന്നു പോകുന്ന നന്തി കീഴൂർ റോഡ് അടക്കരുതെന്ന് ജനകീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഈ റോഡിൽ അണ്ടർ പാസ് അനുവദിക്കണമെന്നാ വശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു.നിലവിൽ പൊതുമരാമത്ത് വകുപ്പിൻ്റ ഉടമസ്ഥതയിലുള്ളതും മൂടാടി – തിക്കോടി പഞ്ചായത്തുകളിലുടെയും – പയ്യോളി നഗരസഭയിലുടെയും കടന്ന് പോകുന്ന നന്തി – കിഴുർ റോഡ് പ്രദേശത്തെ പ്രധാന സഞ്ചാരം മാർഗ്ഗമാണ്. ഈ റോഡിനെ ആറ് വരി ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡുമായി ബന്ധിപ്പിക്കുമെന്നാണ് എൻ എച്ച് എ ഐ അധികൃതർ പറയുന്നത്. വളരെ വീതികുറഞ്ഞ സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല.ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാകും .ഈ പ്രശ്നം പരിഹരിക്കാൻ നന്ദി കിഴൂർ റോഡിൽ അണ്ടർ പാസ് അനുവദിക്കുകയാണ് വേണ്ടത്. റോഡ് അടക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ കർമ്മ സമിതി യോഗം തീരുമാനിച്ചു . ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക് സമരപ്രഖ്യാപന കൺവെൻഷൻ നന്തിയിൽ നടക്കും. യോഗത്തിൽ കർമ സമിതി ചെയർമാൻ രാമകൃഷ്ൻ കിഴക്കയിൽ അധ്യക്ഷതവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ശ്രീകുമാർ,പപ്പൻ മൂടാടി , റഫീഖ് പുത്തലത്ത്, കെ സത്യൻ ,ഭാസ്കരൻ ചേന്നോത്ത് ,കെ.എം. കുഞ്ഞിക്കണാരൻ, ഷംസീർ മുത്തായം , പവിത്രൻ ആതിര, യു.വി. ബിജീഷ്, കെ. ജീവാനന്ദൻ വി.പി. സുരേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ







