ചിറക്കൽക്കാവ് ശ്രീ ചാമുണ്ഡേശരീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി അംഗങ്ങൾ നൃത്തനൃത്യങ്ങളും ഗാനമേളയും അവതരിപ്പിച്ചു. ദിലീപ് ഹരിതം, ഹരീഷ് നന്ദനം, വിനോദചന്ദ്രൻ, യു.എം.രാജൻ, സുരേഷ്. ടി.കെ, മാധുരീ വേണുഗോപാൽ, മീരാ മോഹൻ, വൽസലാശിവദാസ്, സുജല കെ.കെ, ഇതൾ മോഹൻ എന്നിവർ അവതരിപ്പിച്ച ഭജൻസിന് പ്രഭാകരൻ കൊയിലാണ്ടി, സുനിൽ കരുമല, രജിത്ത്, മാസ്റ്റർ ദക്ഷിൺ ഈശ്വർ എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.
ഹൃദ്യാവിജീഷ്, വൈഗാ ദിലീപ്, ശ്രീലക്ഷ്മി ആർ മേനോൻ എന്നിവരുടെ ശാസ്ത്രീയ നൃത്ത പരിപാടികളും ജാസ്മിൻ ടീമിൻ്റെ തിരുവാതിരക്കളിയും അരങ്ങേറി.