മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച 750 രൂപയിൽ ഒതുങ്ങില്ലെന്നും, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

​നിലവിലെ മൂന്നുവർഷത്തെ പദ്ധതിയിൽ പ്രതിമാസ പ്രീമിയം 500 രൂപയാണ്. പുതിയ കരാർ രണ്ടു വർഷത്തേക്കാണ്. ആദ്യ വർഷത്തെ പ്രീമിയത്തിൽ രണ്ടാം വർഷം 5% വർധന അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യ പദ്ധതി ഏറ്റെടുത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയമായി ലഭിച്ചതിനേക്കാൾ കൂടുതൽ തുക ചികിത്സാ ചെലവുകൾക്കായി നൽകേണ്ടി വന്നതാണ് പുതിയ സാഹചര്യത്തിന് കാരണം. ഏകദേശം 87 കോടിയോളം രൂപയുടെ ക്ലെയിമുകൾ അവസാനഘട്ടത്തിൽ ഇൻഷുറൻസ് കമ്പനി നിരസിച്ചിരുന്നു. ഉയർന്ന പ്രീമിയം തുക അംഗീകരിച്ചാൽ മാത്രമേ പുതിയ പദ്ധതി ഏറ്റെടുക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാവുകയുള്ളൂ.

​കുറഞ്ഞ വരുമാനമുള്ള ജീവനക്കാരെയും പെൻഷൻകാരെയും പ്രീമിയം തുക അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 11,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും 83,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും ഒരേ തുക പ്രീമിയം നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

​ഒന്നാം മെഡിസെപ് പദ്ധതിയുടെ കാലാവധി ജൂണിൽ അവസാനിച്ചതിനെത്തുടർന്ന് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതിനുള്ളിൽ പുതിയ കരാറിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാംഘട്ടം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ​നിലവിൽ ഏകദേശം 31 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പുതിയ ഘട്ടത്തിൽ ഇ.എസ്.ഐ. ആനുകൂല്യം ഇല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ​ഇതോടെ, ഗുണഭോക്താക്കളുടെ എണ്ണം 40 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇൻഷുറൻസ് കവറേജ് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ബി.വി. ഭാവനക്ക് കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും കോമേഴ്സിൽ പിഎച്ച്ഡി ലഭിച്ചു

Next Story

സംസ്ഥാന ഐപിഎസിൽ വീണ്ടും വൻ അഴിച്ചുപണി

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ

*കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.04-10-2025*ശനി*ഒ.പി.പ്രധാന ‘ഡോക്ടർമാർ     *മെഡിസിൻ വിഭാഗം* *ഡോ ഷിജി ‘പി.വി* *ഓർത്തോവിഭാഗം* *ഡോ ജേക്കബ്മാത്യു* *ജനറൽസർജറി* *ഡോ.മഞ്ജൂഷ്

ചുരത്തിലെ പാറയിടിച്ചിലുണ്ടായ പ്രദേശത്ത് മോര്‍ത്ത് സംഘം പരിശോധന നടത്തി

താമരശ്ശേരി ചുരം റോഡില്‍ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്‍ത്ത്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത്

സ്വര്‍ണ്ണപ്പാളി മോഷണം; സര്‍ക്കാർ, ദേവസ്വം ബോര്‍ഡ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം – കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും നിരൂപകനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കല്‍: പേരാമ്പ്രയില്‍ മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരംഭിച്ച മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം