സംസ്ഥാന ഐപിഎസിൽ വീണ്ടും വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജി സ്ഥാനത്ത് നിന്നും ഇൻഫോർമേഷൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്കാണ് വിനോദ് കുമാറിനെ മാറ്റിയത്. കൂടാതെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ എസ്‍പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്.
നകുൽ ദേശ്മുഖിനെ തൃശ്ശൂർ കമ്മീഷണറായി നിയമിച്ചു. ആർ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം നടത്തിയിരിക്കുന്നത്.