ആറുവരിപ്പാതയിൽ വെള്ളക്കെട്ട് ; പരിഹാരം കണ്ടത് നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ വിടവുകൾ ഉണ്ടാക്കി വെള്ളം ഒഴുക്കി

തിക്കോടി: പണി പൂർത്തിയായ ആറുവരിപ്പാതയിൽ തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര പരിഹാരവുമായി അധികൃതർ രംഗത്തെത്തിയത്.

      വഴിയൊരുങ്ങിയെങ്കിലും മഴക്കെടുതിയെത്തുടർന്ന് റോഡിന്റെ നടുവിലുള്ള കോൺക്രീറ്റ് ഡിവൈഡറിൽ വെള്ളം തടഞ്ഞ് നിന്നിരുന്നു. തുടർന്ന്, ഒഴുക്ക് സാധ്യമാക്കാൻ ഡിവൈഡറിൽ വിടവുകൾ ഉണ്ടാക്കി വെള്ളം പുറത്തേക്കൊഴുക്കി.യാത്രക്കാരുടെ സുരക്ഷയ്ക്ക് ദീർഘകാല പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ കൺസെഷൻ നിർത്തലാക്കിയതിനും, വയോജന ആനുകൂല്യം പരിഗണിക്കാത്തതിനും എതിരെ സംസ്ഥാനമൊട്ടാകെ ധർണാ സമരം

Next Story

കൊയിലാണ്ടി പീടികയുടെ മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

Latest from Local News

കുറ്റ്യാടിയില്‍ കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കുറ്റ്യാടിയില്‍  തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.

നടേരിക്കടവ് പാലം നിര്‍മ്മാണം, സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായില്ല,പ്രവൃത്തി തുടങ്ങാന്‍ ആയില്ല

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ