പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു

ജഗദാനന്ദ കാരകാ… പാടി വയോജനങ്ങൾ
കൊയിലാണ്ടി: സംഗീത പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്നും ജീവിത സായാഹ്നങ്ങളെ പുത്തനുണർവ്വിന്റെ പുലർ വേളകളാക്കാമെന്നും തെളിയിച്ചു കൊണ്ട് വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നടന്ന സംഗീത സായന്തനത്തിൽ സംഗീത പഠന ക്ലാസ്സിലെ മുതിർന്ന പൗരന്മാരായ പഠിതാക്കളാണ് പരിപാടികൾ അവതരിപ്പിച്ചത്. കർണാടക സംഗീതത്തിലെ പ്രസിദ്ധമായ ത്യാഗരാജ സ്വാമികളുടെ ജഗദാനന്ദ കാരകാ എന്ന പഞ്ചരത്ന കീർത്തനങ്ങളും, ഒപ്പം മുത്തുസ്വാമി ദീക്ഷിതരുടേയും പുരന്ദര ദാസരുടേയും കീർത്തനങ്ങളും ഇവർ ആലപിച്ചു.

സംഗീത പഠനത്തിലൂടെ ജീവിതത്തിനു തന്നെ ഒരു നവോന്മേഷം കൈവന്നതായി ഇവരിൽ പലരും അഭിപ്രായപ്പെട്ടു. നാലു വർഷത്തോളമായി ചെങ്ങോട്ടുകാവിലെ ശ്രീ രാമാനന്ദാ ആശ്രമം സ്കൂൾ കേന്ദ്രീകരിച്ചു സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കുന്ന ഇവരിൽ ഏറിയ പങ്കും സ്ത്രീകൾ തന്നെ. പക്കമേളക്കാരായി വയലിനിൽ പുഷ്പാ പ്രേം രാജും, മൃദംഗത്തിൽ പന്തലായനി രാമകൃഷ്ണനും, തബലയിൽ ബാലകൃഷ്ണൻ കരുവന്നൂരും, കീ ബോർഡിൽ അശ്വിൻ പി. പ്രേമും അകമ്പടി സേവിച്ചു.

മുതിർന്നവരുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യത്തിന് ഇത്തരം കലകൾക്കുള്ള പങ്ക് വളരെ വലുതാണെന്നും, ഇവർ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ആമുഖ ഭാഷണത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 1 ന് മലരി കലാമന്ദിരം നടത്തുന്ന നവരാത്രി സംഗീതോത്സവത്തിലും ഇവർ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Next Story

വി.വി ചന്തപ്പന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

Latest from Local News

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ്: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

സത്യസായി പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്