സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കുന്നു

സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പന പൊടിപൊടിക്കുന്നു. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്ന ലോട്ടറിയായ ഓണം ബമ്പര്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. സെപ്തംബര്‍ 27 നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പിന്റെ തൊട്ടുമുന്‍പ് വരെ ലോട്ടറി വാങ്ങാനുള്ള അവസരമുണ്ടായിരിക്കും. 

25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന് 48 മണിക്കൂര്‍ മാത്രം ശേഷിക്കെ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആണ് ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നത്. ഇതര ജില്ലകളിലെ ടിക്കറ്റിന് പ്രിയമേറിയതോടെ ഇത്തവണ തിരുവനന്തപുരത്തെ ലോട്ടറി കടകളില്‍ ജില്ലകള്‍ തിരിച്ച് വരെ ടിക്കറ്റ് വെച്ചിരിക്കുകയാണ്. പതിവ് പോലെ നറുക്കെടുപ്പ് അടുക്കുമ്പോഴാണ് ടിക്കറ്റ് വില്‍പന ഇത്തവണയും കുതിച്ച് കയറുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഭൂരിഭാഗവും പാലക്കാട് നിന്നുള്ള ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിച്ചത് എന്നതിനാലാണ് ഇതര ജില്ലയില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡേറുന്നത്. ഇന്നലെ ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 74 ലക്ഷത്തോളം ഓണം ബമ്പറുകളാണ് വിറ്റഴിച്ചത്. ഇന്നും നാളേയും മറ്റന്നാളുമായി ടിക്കറ്റ് വില്‍പന കുതിച്ചുയരും എന്നുറപ്പാണ്. 

കഴിഞ്ഞ വര്‍ഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 22 പേരെ കോടിപതികളാക്കുന്ന തരത്തിലുള്ള സമ്മാന ഘടനയാണ് ഓണം ബമ്പറിന്റേത്. മറ്റ് ബമ്പറുകളില്‍ നിന്ന് ഓണം ബംപറിന് ആകര്‍ഷണം കൂടാനുള്ള കാരണവും ഇത് തന്നെയാണ്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് ഇത് ലഭിക്കുക. രണ്ടാം സമ്മാനത്തില്‍ തന്നെ 20 കോടീശ്വരന്‍മാരെ സൃഷ്ടിക്കാന്‍ ഓണം ബംപറിനാകും. കൂടാതെ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മീഷനായും കോടികള്‍ ലഭിക്കും. ഇത്തരത്തില്‍ 22 കോടീശ്വരന്‍മാരെയാണ് ഓണം ബമ്പര്‍ സൃഷ്ടിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നിങ്ങനെ പത്ത് സീരീസുകളില്‍ ആണ് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. 

ഇതും 20 പേര്‍ക്ക് വീതം ലഭിക്കും. ഓരോ സീരീസിലും രണ്ട് സമ്മാനം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 10 പേര്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ 10 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. ഒമ്പതാം സമ്മാനം 500 രൂപയാണ്. സമാശ്വാസ സമ്മാനമായി ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ഇത്തരത്തില്‍ ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബമ്പറില്‍ സമ്മാനത്തുകയായി നല്‍കുക. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി തെക്കയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Next Story

ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Latest from Main News

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പേരിലുള്ള