വി.വി ചന്തപ്പന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.വി ചന്തപ്പന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ്ടും നടത്തി. അനുസ്മരണ യോഗം  ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺ ഗ്രസ് ഭാരവാഹികളായ ടി.കെ ഗോപാലൻ, കെ.കെ ദാസൻ, ചുക്കോത്ത് ബാലൻ നായർ, കെ.സി രാജൻ, പാറോളി ശശി, ഇ രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, എം.എം രമേശൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ഇ എം മനോജ്, സവിത നിരത്തിന്റെ മീത്തൽ മണ്ഡലം ഭാരവാഹികളായ ഒ.കെ കുമാരൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ, കെ എം വേലായുധൻ പാറക്കീൽ അശോകൻ, കെ.പി സ്വപ്നകുമാർ, എം.പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.