പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു മുപ്പത്തി മൂന്നാം സമ്മേളനത്തിൽ ആവശ്യപ്പെട്ട പ്രമേയത്തിലെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും മെഡിസെപ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളുമായി ചർച്ച നടത്തണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2026 ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള കൗൺസിൽ യോഗം ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ കെ മാരാർ ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധൻ മുഖ്യഭാഷണം നടത്തി. ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ടി സുരേന്ദ്രൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, പി എൻ ശാന്തമ്മ ടീച്ചർ, ഇ ഗംഗാധരൻ നായർ, എ ഹരിദാസ്, ഒ രാഘവൻ മാസ്റ്റർ, വി പി ബാലകൃഷ്ണൻ മാസ്റ്റർ, ജികെ ഗംഗാധരൻ മാസ്റ്റർ, വിഎം ലീല ടീച്ചർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







