ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പ്രസവാനന്തര ശുശ്രുഷയ്ക്കുള്ള ‘സൂതികമിത്രം’ പരിശീലന കോഴ്‌സിന്റെ ധാരണാപത്രം ആയുഷ് മിഷന്‍ കേരള ഡയറക്ടറും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും കൈമാറി. സൂതികാമിത്രങ്ങള്‍ കെയര്‍ ഗിവേഴ്സ് ആയിരിക്കും. അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുകയാണ് ലക്ഷ്യം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മൊഡ്യൂളാണിത്. തൊട്ടടുത്തുള്ള യോഗ ക്ലബ്ബുകള്‍ കണ്ടുപിടിക്കുന്നതിനുള്ള യോഗ ക്ലബ്ബ് ലൊക്കേറ്റര്‍ ആപ്പും ലോഞ്ച് ചെയ്തു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേത്ര രോഗ ചികിത്സയായ ദൃഷ്ടി സാധ്യമാക്കി. ഇവയുള്‍പ്പെടെ ആയുഷ് രംഗത്ത് 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നിര്‍വഹിച്ചത്.