കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കൊമ്മേരി സ്വദേശിയായ ഹരിദാസനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം നടക്കാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
15 വയസ്സുള്ള വിദ്യാർഥിനിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.