മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ഗൃഹത്തിൽ നടന്ന അനുസ്മരണ യോഗം ഇന്ദിരാജി സോഷ്യൽ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡണ്ട് നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു. പ്രഗത്ഭനായ ഭരണാധികാരിയും, മലബാറിൽ കോൺഗ്രസ്സിന്റെയും ഐ എൻ ടി യു സി യുടെയും അനിഷേധ്യ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതര രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. എം സതീഷ് കുമാർ, എം പി രാമകൃഷ്ണൻ, കെ ദാമോദരൻ, കെ സി അബ്ദുൽ റസാക്ക്, ജബ്ബാർ കൊമ്മേരി, ടി പി സുനിൽ കുമാർ, അജിത് പ്രസാദ് കുയ്യാലിൽ, കെ പി ശ്രീകുമാർ, സന്തോഷ് മുതുവന എന്നിവർ പ്രസംഗിച്ചു.