കോഴിക്കോട് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ അമിത വേഗതയിൽ വന്ന ഡോക്ടറുടെ കാർ ഇടിച്ചു; 72കാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട്  മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന അപകടത്തില്‍ ഉള്ളിയേരി പാലോറമല സ്വദേശി വി. ഗോപാലന്‍ (72) മരിച്ചു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് ദാരുണാന്ത്യം.

അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം താനൂര്‍ സ്വദേശിയായ ഡോക്ടര്‍ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയും അപകടകരമായ ഡ്രൈവിംഗും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗോപാലന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.