ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ഉന്നയിച്ച് യു.ഡി.എഫ് ചെങ്ങോട്ടുകാവ് കമ്മറ്റി

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ. അതിർത്തികളുടെ പുനർ നിർണ്ണയം സംബന്ധിച്ച അന്തിമ നിയോജക മണ്ഡലം വിഭജന റിപ്പോർട്ട് (അനുബന്ധം 2 ഏ ) പ്രകാരം “വാർഡ് 16 കവലാട്” അതിരുകൾ വടക്ക്: പടിഞാറാ രാരോത്ത് – ശ്രീ കുറുംബ ക്ഷേത്രം നടപ്പാത എന്നതാണ്. എന്നാൽ പഞ്ചായത്ത് സെക്രട്ടററിയായ സജീവൻ.ഇ.ജി, അസി: സെക്രട്ടറി ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്ക് എന്നിവർ ചേർന്ന് മാനദണ്ഡങ്ങൾ പരിഗണിക്കാതെ ആസൂത്രിതമായി താഴെ ചേർത്ത തരത്തിൽ വോട്ടർ പട്ടികയിൽ കൃത്രിമം വരുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംങ്ങൾ ചുവടെ ചേർക്കുന്നു.

പരാതിക്ക്ആസ്പദമായ വിഷയങ്ങൾ:

വാർഡ്‌ 18 ൽ നിന്നും 21 വാസഗൃഹങ്ങളിലുളള 112 വോട്ടർമാരെ തെറ്റായി ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ
സെക്രട്ടറിക്ക് സ്വമേധയാ തെറ്റുകൾ തിരുത്താനുള്ള അപേക്ഷ നൽകിയിരുന്നു. വോട്ടർമാരുടെ കരട് വോട്ടർ പട്ടികയിലെ ക്രമനമ്പർ, പേര്, വാസഗൃഹത്തിന്റെ കെട്ടിട നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നൽകിയത്. ഇത്തരത്തിലുള അപേക്ഷകൾ ഇലക്ഷൻ കമ്മീഷൻ നിർദേശ പ്രകാരം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതുമാണ്. അപേക്ഷകളിൻ മേൽ സെക്രട്ടറി ഫീൽഡ് വിസിറ്റ് നടത്തി സ്വമേധയാ തിരുത്തലുകൾ വരുത്തണമെന്നതാണമെന്നാണ് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ്. എന്നാൽ വാർഡ് 16 (കവലാട്) ലെ 20 വാസഗൃഹങ്ങളിലെ 116 വോട്ടർമാരെ അനധികൃതമായി ചേർത്തത് മാത്രം നീക്കം ചെയ്യാൻ സെക്രട്ടറി തയ്യാറായില്ല. മറ്റുള്ള അപേക്ഷകളിൻ മേൽ തിരുത്തലുകൾ വരുത്തുകയും ചെയ്തു. മാത്രവുമല്ല വാർഡ് 16-മാടാക്കരയിലെ തിട്ടപ്പെടുത്തിയ ജനസംഖ്യയിലെ വത്യാസം 6.85ശതമാനം കൂടുതലും യഥാർത്ഥത്തിൽ ഇവ നിലനിൽ
ക്കേണ്ട വാർഡ് 18 – മാടാക്കരയിലെ തിട്ടപെടുത്തിയ ജനസംഖ്യയിലെ വത്യാസം 8.94 ശതമാനം കുറവുമാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ 243 സിയുടെ ലംഘനം കൂടിയാണ്. ഇക്കാര്യം അന്വേഷിക്കാൻ ചെന്നവരോട് സി.പി.എം നേതൃത്വത്തിന്റെ ആജ്ഞാനുവർത്തിയായ സെക്രട്ടറി ധിക്കാരപരമായ മറുപടികളാണ് നൽകികൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ലത്തീഫ് കവലാട്, യു.വി.ബാബുരാജ് എന്നിവർ ജില്ല തെരഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയാ
യ ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല.

എന്നാൽ സമാനമായ തരത്തിലുള്ള കാര്യത്തിൻ മേൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട്, സി.പി.എം ലോക്കൽ കമ്മറ്റി എന്നിവർ നൽകിയ ആക്ഷേപത്തിൻമേൽ കേവലം ഒറ്റ ദിവസത്തിനകം ധൃതഗതിയിൽ ജില്ലാ തല ഇലക്ഷൻ അധികൃതർ തീർപ്പ് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സി.പി.എമ്മിന് അനുകൂലമായി മാത്രം കൃത്യനിർവ്വഹണം നടത്തുന്ന ജീവനക്കാരുടെ മാത്രം ഒരു കേന്ദ്രമായി ജില്ലാതല ഇലക്ഷൻ വിഭാഗം അധ:പതിച്ചിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷന്റെ ചുമതലകൾ സ്വതന്ത്രവും നീതിയുക്തമാവണമെന്ന് രാജ്യത്താകമാനം ചർച്ചകൾ നടക്കുന്ന സമയത്താണ് കോഴിക്കോട് ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ നിന്ന് നിസ്സാരമായ ഒരു പരാതിയിൽ പോലും രാഷ്ട്രീയമായ സമ്മർദ്ദത്തിൻമേൽ നീതി നിഷേധിക്കപ്പെട്ടുന്നു എന്നത് ലജ്ജാകരമാണ്.

ഈ പരാതി അന്വേഷിക്കാൻ ജില്ലാകലക്ടർ ചുമതലപ്പെടുത്തിയ പന്തലായനി ബ്ലോക്ക് റിട്ടേർണിംഗ് ഓഫീസർ കൂടിയായ ജില്ലാ സപ്ലൈ ഓഫീസർ ചുമതല ലഭിച്ചിട്ട് ദിവസങ്ങളായിട്ടും പരാതിക്ക് ആസ്പദമായ സ്ഥല പരിശോധന നടത്താതെ ഈ വിഷയത്തിൽ പ്രതി സ്ഥാനത്തുള്ള പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കൂടാതെ ഇലക്ഷൻ കമ്മീഷൻ അന്തിമമായി വിജ്ഞാപനം ചെയ്ത അതിർത്തികൾ തിരുത്താനുള്ള ശ്രമങ്ങൾക്കും സെക്രട്ടറി തുടക്കം കുറിച്ചതായി അറിയാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷനെ പോലും മറികടക്കാനുള്ള ശ്രമങ്ങൾക്കെതിരെ സെക്രട്ടറിയെ സർവീസ് തല അച്ചടക്ക നടപടികൾക്ക് വിധേയമാക്കണമെന്നും ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൻ മേലുള്ള തുടർനടപടികൾ ത്വരിതപ്പെടുത്തണമെന്നും യു.ഡി.എഫ് ചെങ്ങോട്ടുകാവ് കമ്മറ്റി ആവശ്യപ്പെടുന്നു.

മഠത്തിൽ അബ്ദുറഹിമാൻ (യു ഡി എഫ് മണ്ഡലം ചെയർമാൻ) യു.വി. ബാബുരാജ്, സി.ഹനീഫ മാസ്റ്റർ, മുരളി തെറോത്ത്, എ.എം.ഹംസ, വി.പി. പ്രമോദ്, അലികൊയിലാണ്ടി, ലത്തീഫ് കവലാട്, വി.വി. അബ്ദുൽ റഷീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണം, പൊങ്കാല സമർപ്പണം നവാഹ പാരായണ യജ്ഞം എന്നിവ നടക്കും

Next Story

അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2025-26 പ്രകാരം കിടാരികളെ വിതരണം ചെയ്തു

Latest from Local News

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത:

മേപ്പയ്യൂരിൽ യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി

മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ്: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: