മേപ്പയൂർ :കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സർഗ്ഗാത്മക്തയും , ഊർജവും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിനായി ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ജീവിതോൽസവം. ‘നാഷനൽ സർവ്വീസ് സ്കീം ദിനമായ സംപ്തംബർ 24 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്.
സൗഹൃദം, പരിസ്ഥിതി, ലഹരി വിരുദ്ധ പരിപാടികൾ, വയോജന സംരക്ഷണമുൾപ്പെടെ വിദ്യാർത്ഥികളുടെയും സമൂഹത്തിൻ്റെയും ജനാധിപത്യ വികാസത്തിനുതകുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്. പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് വി പി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഷാജു സി എം പദ്ധതി വിശദീകരണം നടത്തി. എ സുബാഷ് കുമാർ, ക്ലസ്റ്റർ കോർഡിനേറ്റർ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ മിഥുൻ കൃഷ്ണ നന്ദി പറഞ്ഞു.