കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിന്റെ നാലമ്പലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള തേക്ക്മരത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. ഏതാണ്ട് 10കോടിയോളം രൂപയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്. നാലമ്പലം മൊത്തം പൊളിച്ചുമാറ്റിയാണ് പുനർനിർമ്മിക്കുന്നത്. പ്രമുഖ തച്ചുശാസ്ത്രവിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ് പ്രവൃത്തി രൂപകല്പന ചെയ്തത്.

പൂജാകർമ്മങ്ങളോടെ ആരംഭിച്ച പ്രവൃത്തി ചടങ്ങിൽ ട്രസ്റ്റി ബോർഡ്‌ അംഗങ്ങളായ പി. ബാലൻനായർ, പുനത്തിൽ നാരായണൻകുട്ടി നായർ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, മേൽശാന്തി എൻ. നാരായണൻ മൂസദ്‌, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, ഷജേഷ് ആചാരി, എൻ. ഉണ്ണികൃഷ്ണൻ മൂസദ്‌ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2025-26 പ്രകാരം കിടാരികളെ വിതരണം ചെയ്തു

Next Story

കാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി സുബൈദ അന്തരിച്ചു

Latest from Local News

ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് സ്വീകരണ സായാഹ്നം സംഘടിപ്പിച്ചു

  കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ

മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ