നടുവണ്ണൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അക്ഷരനിവേദ്യം എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന കവികളുടെ വിദ്യാരംഭത്തിന് വേദിയൊരുക്കി ഈ വർഷവും കാവിൽ സുബ്രഹ്മണ്യക്ഷേത്രം. വിജയദശമിദിവസമായ ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 9 മണിയ്ക്ക് സ്വന്തം കവിതകൾ ആലപിച്ചുകൊണ്ട് ക്ഷേത്രാങ്കണത്തിൽ കവികൾ വിദ്യാരംഭം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9495680058 എന്ന നമ്പറിൽ ബന്ധപ്പെടണം.
കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ നടുവണ്ണൂരിൽ നിന്ന് മൂന്നര കിലോമീറ്റർ പടിഞ്ഞാറോട്ടോ, കൊയിലാണ്ടി-പേരാമ്പ്ര റൂട്ടിൽ കുരുടിമുക്കിൽ നിന്ന് നടുവണ്ണൂർ റോഡിലൂടെ മൂന്നു കിലോമീറ്റർ കിഴക്കോട്ടോ സഞ്ചരിച്ചാൽ കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ എത്തിച്ചേരാം.