ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ബാലുശ്ശേരി വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം പനായി ഗവ. ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് ‘സുഖദം’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം അധ്യക്ഷനായി. ഡോ. റനീഷ് നമ്പി ജീവിതശൈലി രോഗങ്ങളെ കുറിച്ച് എൻഎസ്എസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. ഡോ. ജീവലത എം ക്യാമ്പിന് നേതൃത്വം നൽകി.ഡോ. വൃന്ദ പി വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇന്ദു കെ ആർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജിന എം വി എന്നിവർ സംസാരിച്ചു.