ആത്മഹത്യക്കെതിരെ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു

നിരന്തര ആത്മഹത്യ കേന്ദ്രമായി മാറിയ മുത്താമ്പി പാലത്തിന് മുകളിൽ വോയ്‌സ് ഓഫ് മുത്താമ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യക്കെതിരായ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ ആർ. അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
വോയ്‌സ് ഓഫ് മുത്താമ്പി പ്രസിഡന്റ് റാഷിദ്‌ മുത്താമ്പി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ർ
കെ.എ. ഇന്ദിര , ദിൽജിത്ത് പാറപ്പുറത്ത് പി.രജിലേഷ് , കെ. അശ്വന്ത്, പി. അഭിനന്ത് , ഗോജി മുത്താമ്പി, കെ.കെ. രതീഷ്, എം.കെ.അനീഷ് , രതീഷ് പാറപ്പുറത്ത്, എ രമേശൻ , തുടങ്ങിയവർ പങ്കെടുത്തു. ആത്മഹത്യ സാധ്യത കുറക്കുന്ന രീതിയിൽ കമ്പി വേലി സ്ഥാപിക്കുന്നതോടൊപ്പം ഈ പ്രദേശത്ത് സിസി ടിവി സ്ഥാപിക്കുകയും പ്രദേശത്തെ ചെറുപ്പക്കാർക്ക് മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകണമെന്നും വോയ്‌സ് ഓഫ് മുത്താമ്പി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.