“വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് വി. കെ. റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വെറുപ്പും വിദ്വേഷവും സമൂഹത്തിൽ പടർത്താനായി സാമൂഹ്യവിരുദ്ധ ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനുഗ്രഹീതമായ ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൊയിലാണ്ടിയിൽ നടന്ന സാംസ്കാരിക സദസ്സിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു
ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജയരാജൻ മൂടാടി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്കാട്, ശശി കൊല്ലോറങ്കണ്ടി, മഹേഷ് ശാസ്ത്രി, പി. ടി. വേലായുധൻ, ടീൻ ഇന്ത്യ ഏരിയ ക്യാപ്റ്റൻ ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ കൺവീനർ സുമയ്യ സമാപന പ്രസംഗം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സെയ്ദ് ഫസൽ, ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡണ്ട് എം. കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.