പേരാമ്പ്ര : കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ പേരാമ്പ്ര മണ്ഡലം തല ഉദ്ഘാടനം കോടേരിച്ചാലിൽ മേഖലാ കുടുംബ സംഗമത്തിൽ വച്ച് ഷാഫി പറമ്പിൽ എംപി (കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നിജേഷ് അരവിന്ദ്, രാജൻ മരുതേരി, പി വാസു മാസ്റ്റർ, പി കെ രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മധുകൃഷ്ണൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, മണ്ഡലം പ്രസിഡൻറ് പി എസ് സുനിൽകുമാർ, ബ്ലോക്ക് ഭാരവാഹികളായ പിസി കുഞ്ഞമ്മദ്, വി പി സുരേഷ്, രമേശ് മഠത്തിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സായൂജ് അമ്പലക്കണ്ടി, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് അമിത് മനോജ്, ഗിരിജാ ശശി, ജാനു കണിയാംകണ്ടി, രേഷ്മ പൊയിൽ, മായൻ കുട്ടി കെ പി, ജിതേഷ് പൂവ്വത്തുംകണ്ടി, വേലായുധൻ പുലിക്കോട്ട്, കദീശാ തൃക്കോടുകുന്നുമ്മൽ, രാജേഷ് കക്കറ, അഷറഫ് കോമച്ചംങ്കണ്ടി, ബാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.