സച്ചിൻദേവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 46 ലക്ഷം രൂപ മുടക്കി ഉള്ളിയേരി കന്നൂരിൽ നിർമ്മിച്ചഹെൽത്ത് സബ് സെൻ്റർ സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിശോധനാ മുറി, ലാബ്, മെഡിസിൻ റൂം, മുലയൂട്ടൽ റൂം, നേഴ്സ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങൾ സെൻ്ററിലുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ സ്വാഗതവും അസി. എൻജിനിയർ ഷീജ സുഭാഷ് റിപ്പോർട്ടവതരണവും നടത്തി. സുരേഷ് ആലങ്കോട് (ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ), കെ. ബീന (പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ) , മിനി കരിയാറത്ത്, രേഖ കടവത്ത് കണ്ടി, ടി കെ ശിവൻ, പി. നാസർ, സതിഷ്കന്നൂര്, ധർമ്മൻ കുന്നനാട്ടിൽ, ഒ എ വേണു, അബു ഹാജി, ബാബു എൻ, ശശി ആനവാതിൽ, ഷാജി കെ, ഗീത പുളിയാറയിൽ, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിൻസെൻ്റ്, എം പി ശാരദ എന്നിവർ സംസാരിച്ചു. വികസന തത്പരനായ കന്നൂർ പ്രദേശത്തെ എം പി രാരിച്ചക്കുട്ടി എന്നവർ സംഭാവനയായി നൽകിയ 25 സെൻ്റ് സ്ഥലത്താണ് ആരോഗ്യ കേന്ദ്രം പണിതിട്ടുള്ളത്. യോഗത്തിൽ സ്ഥലമുടമ രാരിച്ചക്കുട്ടിയുടെ മകൾ ശാരദ എം പി, കോൺട്രാക്ടർ ടി. സുരേഷ് എന്നിവരെ പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു.